പാരിപ്പള്ളി മെഡിക്കൽ കോളെജിൽ വനിതാ ഡോക്‌ടറെ മദ‍്യം നൽകി പീഡിപ്പിക്കാൻ ശ്രമം; സർജനെതിരെ കേസ്

നിലവിൽ പ്രതി ഒളിവിലാണെന്നാണ് വിവരം

കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളെജിൽ വനിതാ ഡോക്‌ടറെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സർജൻ സെർബിൻ മുഹമ്മദിനെതിരെ ജൂനിയർ ഡോക്‌ടറാണ് പരാതി നൽകിയത്. നിലവിൽ ഇ‍യാൾ ഒളിവിലാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മാസം ഒക്‌ടോബർ 24 ന് മെഡിക്കൽ കോളെജിലെ മുറിയിൽ വച്ച് മദ‍്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് വനിതാ ഡോക്‌ടറുടെ പരാതി. തുടർന്ന് ഒക്‌ടോബർ 29ന് മെഡിക്കൽ കോളെജ് പ്രിൻസിപ്പലിന് പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ ആഭ‍്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതിനു പിന്നാലെ സർജനെ സസ്പെൻഡ് ചെയ്തിരുന്നു.

തുടർന്ന് പ്രിൻസിപ്പൽ പരാതി പാരിപ്പള്ളി പൊലീസിന് കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. തിരുവനന്തപുരം സ്വദേശിയായ സർജന്‍റെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തിയിരുന്നു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com