കള്ളപ്പണം, ഭീകരസംഘനകൾക്ക് ധനസഹായം: സ്ഥാപനത്തിന് 5 മില്യൺ ദിർഹം പിഴ ചുമത്തി അധികൃതർ

Authorities fine firm Dh5 million for black money, funding terror groups

കള്ളപ്പണം, ഭീകരസംഘനകൾക്ക് ധനസഹായം: സ്ഥാപനത്തിന് 5 മില്യൺ ദിർഹം പിഴ ചുമത്തി അധികൃതർ

Updated on

ദുബായ് : കള്ളപ്പണം വെളുപ്പിക്കലിനെതിരെയും , തീവ്രവാദ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുന്നതിനെതിരെയുമുള്ള നിയമങ്ങൾ ലംഘിച്ച സ്ഥാപനത്തിന് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്.സി.എ) 5 മില്യൺ ദിർഹം പിഴ ചുമത്തി. വിപണിയുടെ സമഗ്രത സംരക്ഷിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് കനത്ത തുക പിഴ ചുമത്തുകയും വിഷയം പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതെന്ന് അധികൃതർ അറിയിച്ചു.

നടപടി നേരിട്ട സ്ഥാപനം ഒരു വിദേശ കമ്പനിയുമായി ചേർന്ന് ക്ലയന്‍റ് ഫണ്ടുകൾ ദുരുപയോഗം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ യുഎഇയിലെ നിക്ഷേപകരെ ലക്ഷ്യമിട്ട് വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി എസ്.സി.എ കണ്ടെത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com