ഓട്ടിസം ബാധിച്ച ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; 29 കാരൻ അറസ്റ്റിൽ

കുട്ടികളെ കാണാനെത്തിയ അമ്മയോടാണ് ഇരുവരും പീഡനത്തിനിരയായതായി വെളിപ്പെടുത്തിയത്.
Autistic boys sexually assaulted , care taker held

ഓട്ടിസം ബാധിച്ച ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; 29 കാരൻ അറസ്റ്റിൽ

Updated on

ഡെറാഡൂൺ: ഓട്ടിസം ബാധിച്ച പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അനധികൃതമായി നടത്തിയിരുന്ന സ്കൂളിലെ കെയർ ടേക്കർ അറസ്റ്റിൽ. ഡെറാഡൂണിലാണ് സംഭവം. സഹോദരങ്ങളായ കുട്ടികളാണ് ക്രൂര പീഡനത്തിന് ഇരയായത്. കുട്ടികളെ കാണാനെത്തിയ അമ്മയോടാണ് ഇരുവരും പീഡനത്തിനിരയായതായി വെളിപ്പെടുത്തിയത്. ലൈംഗികമായി ആക്രമിച്ചതായും ഇരുമ്പു വടി കൊണ്ട് അടിച്ചതായും സിഗരറ്റ് കൊണ്ട് പൊള്ളിച്ചതായും കുട്ടികൾ അമ്മയെ അറിയിച്ചു.

കുട്ടികളുടെ അമ്മ നൽകിയ പരാതിയിൽ ശനിയാഴ്ച പൊലീസ് 29കാരനായ കെയർടേക്കറുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരേ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

കുട്ടികളെ വൈദ്യ പരിശോധനയ്ക്ക വിധേയരാക്കി. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം തുടരുകയാണ് പൊലീസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com