ഓട്ടോ ഡ്രൈവറെ കെ-സ്വിഫ്റ്റ് ബസ് കണ്ടക്‌ടർ മർദിച്ചതായി പരാതി

കോട്ടയം പൊലീസിൽ പരാതി നൽകിയ ഇമ്മാനുവനൽ നിലവിൽ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.
ഓട്ടോ ഡ്രൈവറെ കെ-സ്വിഫ്റ്റ് ബസ് കണ്ടക്‌ടർ മർദിച്ചതായി പരാതി
Updated on

കോട്ടയം: ഓട്ടോ ഡ്രൈവറെ കെ-സ്വിഫ്റ്റ് ബസ് കണ്ടക്‌ടർ മർദിച്ചതായി പരാതി. ഏറ്റുമാനൂരിനടുത്ത് കാരിത്താസ് ജംഗ്ഷനിൽ ഇന്നുച്ചയോടെയായിരുന്നു സംഭവം. കടത്തുരുത്തി സ്വദേശി ഇമ്മാനുവൽ എന്ന ഓട്ടോ ഡ്രൈവർക്കാണ് മർദനമേറ്റത്.

വാഹനം ഉരസിയതിനെ തുടർന്ന് ബസ് മുന്നിൽ ചവിട്ടി നിർത്തി പുറത്തിറങ്ങി വന്ന കണ്ടക്‌ടർ മർദ്ദിച്ചുവെന്നാണ് പരാതി. കോട്ടയം പൊലീസിൽ പരാതി നൽകിയ ഇമ്മാനുവൽ നിലവിൽ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

logo
Metro Vaartha
www.metrovaartha.com