അയോധ്യ ക്ഷേത്രക്കൊള്ള: ഭണ്ഡാരത്തിലെ പണമെടുത്ത് കാമുകിക്ക് ഐ ഫോൺ വാങ്ങിക്കൊടുത്തുവെന്ന് പ്രതി

സഹോദരന്‍റെ വിവാഹാഘോഷത്തിനായി ആറ് ലക്ഷം രൂപ നൽകി. മറ്റൊരു സഹോദരനായി ആറ് ലക്ഷം രൂപയോളം വേറെയും നൽകി.
Ayodhya Temple Theft: Accused claims he took money from the offering box to buy an iPhone for his girlfriend

അവിനാശ് ശുക്ല

Updated on

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ച് കാമുകിക്ക് ഐഫോൺ വാങ്ങിക്കൊടുത്തുവെന്ന് കുറ്റ സമ്മതം നടത്തി പ്രതികളിൽ ഒരാൾ. അറസ്റ്റിലായ എട്ട് ജീവനക്കാരിൽ ഒരാളായ അവിനാശ് ശുക്ലയാണ് കുറ്റസമ്മതം നടത്തിയത്. താൻ കവർന്ന 19 ലക്ഷം രൂപയിൽ ഭൂരിഭാഗവും ആർഭാടത്തിനു വേണ്ടി ചെലവാക്കിയെന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകിയെന്നും ശുക്ല അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

സഹോദരന്‍റെ വിവാഹാഘോഷത്തിനായി ആറ് ലക്ഷം രൂപ നൽകി. മറ്റൊരു സഹോദരനായി ആറ് ലക്ഷം രൂപയോളം വേറെയും നൽകി.

2.5 ലക്ഷം രൂപയുടെ ഐഫോൺ കാമുകിക്ക് സമ്മാനിച്ചുവെന്നും ശുക്ല സമ്മതിച്ചു. അറസ്റ്റിലായ ജീവനക്കാരിൽ കൂടുതൽ പണം തട്ടിയെടുത്തിരിക്കുന്നത് ശുക്ലയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ബാങ്ക് ഇടപാടുകൾ, മറ്റ് സ്വത്തുകൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com