
AI Representative image
പനാജി: കാമുകിയെ കൊന്ന് കാട്ടിലൊളിപ്പിച്ച കേസിൽ 22 കാരനെ അറസ്റ്റ് ചെയ്ത് സൗത്ത് ഗോവ പൊലീസ്. 22 വയസ്സുള്ള റോഷ്ണി മോസസ് എം ആണ് കൊല്ലപ്പെട്ടത്. സഞ്ജയ് കെവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും ആറു വർഷമായി പ്രണയത്തിലായിരുന്നു. കർണാടക സ്വദേശികളാണ് ഇരുവരും. വിവാഹം കഴിക്കുന്നതിനായാണ് രണ്ടു പേരും ഗോവയിൽ എത്തിയത്.
എന്നാൽ വിവാഹം പ്ലാൻ ചെയ്യുന്നതിനിടെയുണ്ടായ വാക്കു തർക്കത്തിനൊടുവിൽ സഞ്ജയ് റോഷ്ണിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പിന്നീട് പ്രതാപ് നഗറിനോട് ചേർന്ന വനപ്രദേശത്ത് മൃതദേഹം ഉപേക്ഷിച്ചു. തൊട്ടു പിന്നാലെ സഞ്ജയ് ബംഗളൂരുവിലേക്ക് പോയെങ്കിലും പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു.