സഹതടവുകാരിയെ ആക്രമിച്ചു; ജയിൽ മോചനത്തിന് മന്ത്രിസഭ ശുപാർശ ചെയ്ത ഷെറിനെതിരേ വീണ്ടും കേസ്

കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഷെറിൻ ഇതിനു മുൻപും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്.
Bhaskra karanavar murder case convict sherin booked over another case

സഹതടവുകാരിയെ ആക്രമിച്ചു; ജയിൽ മോചനത്തിന് മന്ത്രിസഭ ശുപാർശ ചെയ്ത ഷെറിനെതിരേ വീണ്ടും കേസ്

Updated on

കണ്ണൂർ: കാരണവർ വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഷെറിനെതിരേ സഹതടവുകാരിയായ വിദേശിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് വീണ്ടും കേസ്. ചെറിയനാട് ഭാസ്കരണ കാരണവർ വധക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്ന ഷെറിന് ശിക്ഷാ കാലാവധി ഇളവ് ചെയ്ത് ജയിൽ മോചിതയാക്കാൻ മന്ത്രിസഭ ശുപാർശ ചെയ്തിരുന്നു. ശുപാർശ ഗവർണറുടെ പരിഗണനയിലാണ്. അതിനിടെയാണ് ഷെറിനെതിരേ വീണ്ടും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 24ന് ഷെറിനും മറ്റൊരു തടവുകാരിയുടെ ചേർന്ന് വിദേശവനിതയെ ആക്രമിച്ചുവെന്നാണ് കേസ്. കുടിവെള്ളമെടുക്കാനായി പോയി വിദേശിയെ ഇവർ തടഞ്ഞു വച്ചു ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. മുൻപും ജയിലിൽ ഷെറിൻ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്.

എന്നിട്ടും നല്ല നടപ്പിന്‍റെ പേരിൽ ഷെറിന് ശിക്ഷായിളവിന് പരിഗണിച്ചത് വിവാദമായി മാറിയിരുന്നു. ജയിൽ ഉപദേശക സമതിയുടെയും നിയമ വകുപ്പിന്‍റെയും അഭിപ്രായം പരിഗണിച്ചാണ് മന്ത്രിസഭ ഷെറിനെ ജയിൽ മോചിതയാക്കാമെന്ന തീരുമാനമെടുത്തത്.

ശിക്ഷാ കാലത്ത് ഉടനീളം നിരവധി പരാതികൾ ഷെറിനു നേരെ ഉയർന്നിരുന്നു. ജയിലിൽ വച്ച് ഫോൺ ഉപയോഗിച്ചതിനെത്തുടർന്ന് 2015ൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. അവിടെ വെയിൽ കൊള്ളാതിരിക്കാനായി ജയിൽ ഡോക്റ്റർ ഷെറിന് കുട അനുവദിച്ചതും വിവാദമായി. ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് 2017ൽ തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com