ബിഹാറിൽ പത്താംക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കിണറ്റിലെറിഞ്ഞു കൊന്നു

അഞ്ചംഗ സംഘമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്, ഇതിലൊരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്
bihar saran gang rape murder case

ബിഹാറിൽ പത്താംക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കിണറ്റിലെറിഞ്ഞു കൊന്നു

representative image

Updated on

സരൺ: ബിഹാറിലെ സരൺ ജില്ലയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കിണറ്റിലെറിഞ്ഞു കൊന്നു. അഞ്ചംഗ സംഘമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. പെൺകുട്ടി വീട്ടിലേക്ക് നടന്ന് പോവുമ്പോൾ അഞ്ച് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ ബലം പ്രയോഗിച്ച് സമീപത്തുള്ള ഒരു കുളിമുറിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ ഓടിയെത്തിയതോടെ യുവാക്കൾ പെൺകുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

പ്രതികൾ പെൺകുട്ടിയുടെ അയൽവാസികൾ തന്നെയാണെന്ന് കുടുംബം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സരൺ ജില്ലയിൽ വലിയ രീതിയിലുള്ള പ്രകിഷേധം അരങ്ങേറി. ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com