പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചുവെന്ന് വ്യാജ പ്രചരണം: ബിജെപി പഞ്ചായത്ത് അംഗം അറസ്റ്റിൽ

പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചുവെന്ന് വ്യാജ പ്രചരണം: ബിജെപി പഞ്ചായത്ത് അംഗം അറസ്റ്റിൽ

വീ കാൻ മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് നിഖിൽ വ്യാജ വാർത്താ വീഡിയോ പുറത്തുവിട്ടത്
Published on

തിരുവനന്തപുരം : പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചരണം നടത്തിയ ബിജെപി പഞ്ചായത്ത് അംഗം അറസ്റ്റിൽ. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡിലെ ബിജെപി അംഗം നിഖിൽ മനോഹറാണ് അറസ്റ്റിലായത്.

വീ കാൻ മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് നിഖിൽ വ്യാജ വാർത്താ വീഡിയോ പുറത്തുവിട്ടത്. ഈ യൂട്യൂബ് ചാനലിനെതിരെ വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പരാതിയിൽ കൺട്രോൺമെൻറ് പൊലീസാണ് അറസ്റ്റ് ചെയ്‌തത്‌. പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വാർത്ത വ്യാജമാണെന്നും പ്രചാരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് നിഖിൽ അറസ്റ്റിലായത്.

അതേസമയം ഇത്തവണ സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷയിൽ 82.95 ശതമാനം വിജയമാണ് രേഖപ്പെടുത്തിയത്.

logo
Metro Vaartha
www.metrovaartha.com