

ഫയൽചിത്രം
പത്തനംതിട്ട: ഗവി-മീനാറി വനത്തിനകത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. മീനാര്‍ അംഗനവാടി ഹെല്‍പ്പറായ തമിഴ്‌നാട് സ്വദേശിനി മേനക (34)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 11നാണ് വനത്തില്‍ മൃതദേഹം കണ്ടത്.
രാവിലെ ഗവിയിലെ വീട്ടില്‍നിന്ന് അംഗനവാടിയിലേക്ക് യുവതി ജോലിക്ക് പോയിരുന്നു. വനത്തിലൂടെ മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാണ് അംഗനവാടിയില്‍ എത്തേണ്ടത്. വനത്തിനകത്ത് തോട്ടിന്‍റെ കരയില്‍ വസ്ത്രങ്ങള്‍ വലിച്ചൂരിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഒരു ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി. ഗവിയിലെ തോട്ടം തൊഴിലാളി സുരേഷ് ആണ് യുവതിയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. സംഭവത്തില്‍ മൂഴിയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.