വിവാഹം കഴിഞ്ഞ് നാലാം നാൾ പണവും സ്വർണവുമായി വധു മുങ്ങി; പരാതി നൽകി വരന്‍റെ സഹോദരി

22കാരിയായ വധുവുമായി എത്തിയ സഹോദരനെ വീട്ടുകാർ സ്വീകരിച്ചു.
Bride in Himachal flees with jewellery, cash worth Rs 18 lakh

വിവാഹം കഴിഞ്ഞ് നാലാം നാൾ പണവും സ്വർണവുമായി വധു മുങ്ങി; പരാതി നൽകി വരന്‍റെ സഹോദരി

Updated on: 

ബിലാസ്പുർ: വിവാഹം കഴിഞ്ഞ് നാലാം നാൾ വധു വരന്‍റെ വീട്ടിന്‍റെ നിന്ന് പണവും സ്വർണവുമായി മുങ്ങിയതായി പരാതി. ഹിമാചൽപ്രദേശിലെ ഭരാരിയിലാണ് സംഭവം. ഒക്റ്റോബർ 31നാണ് തന്‍റെ സഹോദരൻ ഹരിയാനയിലെ ജഗാദ്രി സിവിൽ കോടതിയിൽ വച്ച് വിവാഹിതനായതെന്ന് പരാതിക്കാരി പറയുന്നു. 22കാരിയായ വധുവുമായി എത്തിയ സഹോദരനെ വീട്ടുകാർ സ്വീകരിച്ചു.

നവംബർ 4ന് കിട്ടിയ അവസരത്തിൽ വധു സ്വർണം, വെള്ളി ആഭരണങ്ങളും 1.80 ലക്ഷം രൂപയുമായി വീട്ടിൽ നിന്ന് പോകുകയായിരുന്നു. ഏറെ അന്വേഷിച്ചിട്ടും വധുവിനെ കണ്ടു കിട്ടാഞ്ഞതിനെത്തുടർന്നാണ് കുടുംബം പൊലീസിനെ സമീപിച്ചത്. ഭരാരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെ ഇനിയും കണ്ടെത്താനായിട്ടില്ല.