സാരിയെച്ചൊല്ലി വഴക്ക്; വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് പ്രതിശ്രുതവധുവിനെ തലയ്ക്കടിച്ച് കൊന്നു

യുവതി മരിച്ചുവെന്ന് ഉറപ്പായതോടെ പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.
bride to be killed by fiance

പ്രതി സജൻ ബരയ്യ   , കൊല്ലപ്പെട്ട സോണി ഹിമ്മത്ത് റാത്തോഡ്

Updated on

അഹമ്മദാബാദ്: വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് പ്രതിശ്രുത വധുവിനെ തലയ്ക്കടിച്ച് കൊന്ന് യുവാവിനെതിരേ കേസ് . ഗുജറാത്തിലെ ഭാവ്നഗർ സിറ്റിയിലാണ് സംഭവം. സോണി ഹിമ്മത്ത് റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. പ്രതി സജൻ ബരയ്യയും സോണിയും കഴിഞ്ഞ ഒന്നര വർഷമായി ഒന്നിച്ചായിരുന്നു താമസം. ഇരുവരുടെയും കുടുംബം വിവാഹത്തിന് എതിരായിരുന്നു. എങ്കിലും വിവാഹനിശ്ചയം ആചാരപ്രകാരം പൂർത്തിയാക്കിയിരുന്നു.

ശനിയാഴ്ച രാത്രിയാണ് വിവാഹം നടത്തേണ്ടിയിരുന്നത്. എന്നാൽ സാരിയെയും പണത്തെയും ചൊല്ലിയുള്ള വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ റിപ്പോർട്ട്. വാക്കേറ്റത്തിനൊടുവിൽ സോണിയുടെ തലയിൽ ഇരുമ്പു പൈപ്പ് കൊണ്ട് അടിച്ച ശേഷം തല ചുമരിൽ ചേർത്തിടിച്ചു. യുവതി മരിച്ചുവെന്ന് ഉറപ്പായതോടെ പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.

ശനിയാഴ്ച രാവിവലെ അയൽക്കാരനുമായും പ്രതി കലഹിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിക്കെതിരേ കേസ് ഫയൽ ചെയ്തിട്ടുണ്ട്. അതിനു പുറകേയാണ് കൊലപാതകം നടന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com