

മരണപ്പെട്ട ദീപക്,പ്രതിം ഷിംജിത
social media
കണ്ണൂർ: വിഡിയോ വിവാദത്തിൽ അറസ്റ്റിലായ ഷിംജിതയെ ഒരാൾ ശല്യം ചെയ്തുവെന്ന് കാണിച്ച് പരാതി നൽകി സഹോദരൻ സിയാദ്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് നടക്കുന്നതിനിടെ ശല്യം ചെയ്തുവെന്നാണ് പരാതി. എന്നാൽ പരാതിക്കാരനെ ബന്ധപ്പെടാൻ സാധിച്ചില്ലെന്ന് പയ്യന്നൂർ പൊലീസ് പറയുന്നു. ഒരാഴ്ച മുൻപുള്ള സംഭവമാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ദീപക് ആത്മഹത്യ ചെയ്ത കേസിൽ ബസിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ അസ്വാഭാവികമായി യാതൊന്നും കാണാൻ സാധിച്ചില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനു പിന്നാലെയാണ് സഹോദരൻ പരാതി നൽകിയിരിക്കുന്നത്.