ലോട്ടറിയടിച്ച 30 കോടി രൂപ വാങ്ങാനേൽപ്പിച്ചു, പണവുമായി കാമുകി മുങ്ങി; പരാതിയുമായി യുവാവ്

ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചാണ് കാമുകിയുടെ തിരിച്ചറിയൽ കാർഡ് നൽകി പണം കൈപ്പറ്റാമെന്ന് തീരുമാനിച്ചത്.
Canada Man Gives Girlfriend Rs 30 Crore Lottery Winnings, She Runs Away

ലോട്ടറിയടിച്ച 30 കോടി രൂപ വാങ്ങാനേൽപ്പിച്ചു, പണവുമായി കാമുകി മുങ്ങി; പരാതിയുമായി യുവാവ്

Updated on

ഒട്ടാവ: ലോട്ടറി അടിച്ച 5 മില്യൺ കനേഡിയൻ ഡോളറുമായി കാമുകി മുങ്ങിയെന്ന് പരാതിപ്പെട്ട് യുവാവ്. ക്യാനഡയിലാണ് സംഭവം. ലോറൻസ് കാംപ്ബെൽ എന്നയാളാണ് കാമുകി ക്രിസ്റ്റൽ ആൻ മക്കേയ്ക്കെതിരേ കോടതിയെ സമീപിച്ചിരിക്കുന്നത്. 2024ലാണ് ലോറൻസ് ലോട്ടറി ടിക്കറ്റ് വാങ്ങിയത്. സമ്മാനം അടിച്ചത് അറിഞ്ഞുവെങ്കിലും അംഗീകൃത തിരിച്ചറിയൽ കാർഡ് ഇല്ലാത്തതിനാൽ സമ്മാനം നേരിട്ട് കൈപ്പറ്റാൻ ലോറൻസിനു സാധിച്ചിരുന്നില്ല. ഇത് ലോട്ടറി അധികൃതരുമായി ലോറൻസ് പങ്കു വച്ചിരുന്നു. പിന്നീട് ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചാണ് കാമുകിയുടെ തിരിച്ചറിയൽ കാർഡ് നൽകി പണം കൈപ്പറ്റാമെന്ന് തീരുമാനിച്ചത്. ഇതു പ്രകാരം ക്രിസ്റ്റർ വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷനിൽ നിന്ന് പണം കൈപ്പറ്റി.

ഒന്നര വർഷത്തോളമായി ക്രിസ്റ്റലുമായി അഗാധമായ പ്രണയത്തിലായിരുന്നുവെന്നും ലിവ് ഇൻ റിലേഷനിൽ ആയിരുന്നുവെന്നുംഅതു കൊണ്ടു തന്നെ അവളെ കണ്ണടച്ച് വിശ്വസിച്ചുവെന്നും ലോറൻസ് പറയുന്നു. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ പണം ക്രിസ്റ്റലിന്‍റെ അക്കൗണ്ടിൽ തന്ന നിക്ഷേപിക്കാനും ലോറൻസ് ആവശ്യപ്പെട്ടിരുന്നു.

തുടക്കത്തിൽ എല്ലാം നല്ല രീതിയിൽ തന്നെ പോയി. എന്നാൽ പിന്നീട് ക്രിസ്റ്റൽ അതൃപ്തി പ്രകടിപ്പിച്ചു തുടങ്ങി. ലോട്ടറിയടിച്ച തുക ക്രിസ്റ്റലിനുള്ള ലോറൻസിന്‍റെ പിറന്നാൾ സമ്മാനമണെന്ന കുറിപ്പോടെ ഇരുവരും ഫോട്ടോകൾ പങ്കു വച്ചിരുന്നു. ദിവസങ്ങൾക്കു ശേഷം ക്രിസ്റ്റൽ അപ്രത്യക്ഷയായി. ഒരുമിച്ച് താമസിച്ചിരുന്ന വസതിയിലേക്ക് പിന്നെ അവൾ എത്തിയില്ല. ഫോണിലും ബന്ധപ്പെടാൻ സാധിച്ചില്ല. സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നെല്ലാം ലോറൻസിനെ ബ്ലോക് ചെയ്തു. അന്വേഷിച്ചു ചെന്നപ്പോൾ അവൾ മറ്റൊരു പുരുഷനുമായി ബന്ധത്തിലാണെന്ന് വ്യക്തമായെന്നും ലോറൻസ് പറയുന്നു. ലോട്ടറി ഉദ്യോഗസ്ഥരുടെ ഉപദേശമാണ് ഈ അവസ്ഥയ്ക്ക് ഇടവരുത്തിയെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരെയും കാമുകിയെയും പ്രതി ചേർത്താണ് ലോറൻസ് പരാതി നൽകിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com