കോതമംഗലത്ത് കഞ്ചാവ് വേട്ട; ഒഡീശ സ്വദേശി അറസ്റ്റിൽ

ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി വരുംദിവസങ്ങളിലും ശക്തമായ പരിശോധനയുണ്ടാകും
Cannabis hunt in Kothamangalam; Odisha native arrested

കോതമംഗലത്ത് കഞ്ചാവ് വേട്ട; ഒഡീശ സ്വദേശി അറസ്റ്റിൽ

Updated on

കോതമംഗലം: കോതമംഗലത്ത് നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി. ‌ കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എറണാകുളം എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ കോതമംഗലം കോഴിപ്പിള്ളിയിൽ നിന്നാണ് 3.632 കിലോ കഞ്ചാവ് കണ്ടെത്തിയത്. ഒഡീശ സ്വദേശി ഭിമോ ബിറോ (27)യെ അറസ്റ്റ് ചെയ്തു.

ഒഡീശയിൽ നിന്നും വൻതോതിൽ കഞ്ചാവ് ട്രെയിൻ മാർഗ്ഗം കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തിയിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ തദ്ദേശീയരായ യുവാക്കളെ ലക്ഷ്യമിട്ട് ആണ് വിൽപ്പന. ഈയാഴ്ചയിൽ തന്നെ കോതമംഗലം എക്സൈസ് റേഞ്ച് പാർട്ടി കണ്ടെടുത്ത മൂന്നാമത്തെ മേജർ കേസ് ആണിത്.

ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി വരുംദിവസങ്ങളിലും ശക്തമായ പരിശോധനയുണ്ടാകും എന്ന് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസ് അറിയിച്ചു.

ഇന്‍റലിജൻസ് ബ്യൂറോ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം. എ യൂസഫലി, രഞ്ജു എൽദോ തോമസ്, കോതമംഗലം എക്സൈസ് റേഞ്ചിലെ ഗ്രേഡ് പ്രിവന്‍റീവ് ഓഫീസർമാരായ ലിബു പി.ബി., ബാബു എം. ടി., സോബിൻ ജോസ്, റസാക്ക് കെ. എ., സിവിൽ എക്സൈസ് ഓഫീസർ ബിലാൽ പി സുൽഫി എന്നിവരായിരുന്നു പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com