60 സെന്‍റിൽ കഞ്ചാവ് ചെടികൾ; കൂട്ടിയിട്ട് കത്തിച്ച് പൊലീസ്!|Video

കാട്ടിലൂടെ 5 മണിക്കൂറോളം യാത്ര ചെയ്താണ് പൊലീസ് അവിടെ എത്തിച്ചേർന്നത്.
cannabis hunt Palakkad

60 സെന്‍റിൽ കഞ്ചാവ് ചെടികൾ; കൂട്ടിയിട്ട് കത്തിച്ച് പൊലീസ്!

Updated on

പാലക്കാട്: പാലക്കാട് വൻ കഞ്ചാവ് വേട്ട നടത്തി പൊലീസ്. പാലക്കാട് അഗളി സബ് ഡിവിഷനിൽ പുതുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സത്യക്കല്ലുമലയുടെ താഴ്വാരത്താണ് കഞ്ചാവു ചെടികൾ കണ്ടെത്തിയത്. 60 സെന്‍റ് സ്ഥലത്ത് മൂന്നുമാസം പ്രായമായിട്ടുള്ള പതിനായിരത്തോളം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചതായി പൊലീസ് പറയുന്നു.

കേരള ഭീകരവാദ വിരുദ്ധ സേനയും, പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും പുതുർ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. കാട്ടിലൂടെ 5 മണിക്കൂറോളം യാത്ര ചെയ്താണ് പൊലീസ് അവിടെ എത്തിച്ചേർന്നത്.

ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി നടന്നു വരുന്നു. കേരള പോലീസിന്‍റെ ഏറ്റവും വലിയ കഞ്ചാവ് കൃഷി വേട്ടകളിൽ ഒന്നാണിത്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com