രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

ഓണക്കാലത്ത് യുവാക്കൾക്കും കോളേജ് കുട്ടികൾക്കുമിടയിൽ വിൽപ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചത്.
cannabis seized, Assam native held

രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

Updated on

കോതമംഗലം: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കോതമംഗലം എക്സൈസ് നടത്തിയ പരിശോധനയിൽ വാരപ്പെട്ടി വില്ലേജിലെ ഇളങ്ങവം ഭാഗത്ത് നിന്നും കഞ്ചാവുമായി ആസം സ്വദേശി പിടിയിൽ. ഹുസൈൻ അലിയുടെ മകൻ നജമുൽ ഇസ്ലാം (35) ആണ് പിടിയിലായത്. ഓണക്കാലത്ത് യുവാക്കൾക്കും കോളേജ് കുട്ടികൾക്കുമിടയിൽ വിൽപ്പന നടത്താൻ കൊണ്ടുവന്ന 2.100 കിലോ ഗ്രാം കഞ്ചാവാണ് കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും പിടികൂടിയത്.

എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ് മാരായ പി.ബി. ലിബു, ബാബു എം.റ്റി., സോബിൻ ജോസ്, കെ.എ. റസാക്ക് സിവിൽ എക്സൈസ് ഓഫീസർമാരായ ആസിഫ് മുഹമ്മദ്, അബിൻസ് എം.എം. ,ഉബൈസ് പി. എം. എക്സൈസ് ഡ്രൈവർ കബിരാജ് എന്നിവരും ഉണ്ടായിരുന്നു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com