മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ

കെഎസ്ഇബിയുടെ പരാതിയിൽ നോർത്ത് പറവൂർ പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്.
Case involving the removal of a transformer fuse in the Chief Minister's constituency; suspect arrested

വിഷ്ണു

Updated on: 

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസിൽ പ്രതിയെ അറസ്റ്റഅ ചെയ്ത് പൊലീസ്. കൈതാരം സ്വദേശിയായ വിഷ്ണുവാണ് അറസ്റ്റിലായിരിക്കുന്നത്. പുനെയിൽ സുഹൃത്തിന്‍റെ വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാൾ.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയത്. വൈദ്യുതി തടസം ദീർഘനേരം നീണ്ടു നിന്നതോടെ നാട്ടുകാർ കെഎസ്ഇബിക്കെതിരേ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയതായി കണ്ടെത്തിയത്.

കെഎസ്ഇബിയുടെ പരാതിയിൽ നോർത്ത് പറവൂർ പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ അതിനു മുന്നേ വിഷ്ണു കേരളം വിട്ടു. തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ ഞായറാഴ്ചയാണ് പുനെയിൽ നിന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫ്യൂസ് ഊരിയതിന്‍റെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

logo
Metro Vaartha
www.metrovaartha.com