മീററ്റിൽ മെർച്ചന്‍റ് നേവി ഓഫിസറെ കൊന്ന് ഡ്രമ്മിൽ അടച്ച കേസ്; രണ്ട് പ്രതികൾക്കും വധശിക്ഷ

സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ 2019ലാണ് സഹിലും മുസ്കാനും വീണ്ടും അടുപ്പത്തിലും പിന്നീട് പ്രണയത്തിലുമായത്.
Case of Merchant Navy officer killed and stuffed in a drum in Meerut: Death sentence for both accused

സഹിൽ, മുസ്കാൻ

Updated on: 

മീററ്റ്: മീററ്റിൽ മെർച്ചന്‍റ് നേവി ഓഫിസർ സൗരഭ് രജ്പുതിനെ കൊന്ന് വീപ്പയിൽ സിമന്‍റിട്ട് അടച്ച കേസിൽ ഭാര്യ മുസ്കാൻ രസ്തോഗി, ആൺ സുഹൃത്ത് സഹിൽ ശുക്ല എന്നിവർക്ക് വധശിക്ഷ വിധിച്ച് മീററ്റ് കോടതി. സഹിലിന്‍റെ സഹായത്തോടെയാണ് മുസ്കാൻ ‌ഭർത്താവിനെ കൊലപ്പെടുത്തിയത്. 3 മാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ജില്ലാ ജഡ്ജി അരവിന്ദ് കുമാർ മിശ്രയാണ് ശിക്ഷ വിധിച്ചത്. പ്രതികൾ ഇരുവരും പ്രാദേശിക ജയിലിൽ ഇരുന്ന് വെർച്വൽ ആയാണ് ശിക്ഷാ വിധി കേട്ടത്.കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് സെപ്റ്റംബർ 30ന് കോടതി കണ്ടെത്തിയിരുന്നു.

സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ 2019ലാണ് സഹിലും മുസ്കാനും വീണ്ടും അടുപ്പത്തിലും പിന്നീട് പ്രണയത്തിലുമായത്. 2025 മാർച്ച് മൂന്നിന് സൗരഭ് തിരിച്ചെത്തിയ രാത്രിയിലാണ് കൊല നടത്തിയത്. സൗരഭിന് ഇഷ്ടപ്പെട്ട ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി. സൗരഭ് ബോധം കെട്ടതോടെ സഹിലിനെ വിളിച്ചു വരുത്തി പല വട്ടം കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ശരീരം അറുത്തു മുറിച്ച് പോളിത്തീൻ കവറുകളിലാക്കി ജനവാസമില്ലാത്ത പ്രദേശത്ത് ഉപേക്ഷിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അതിൽ മാറ്റം വരുത്തി വലിയ വീപ്പക്കുള്ളിൽ ഇട്ട് സിമന്‍റിട്ട് അടയ്ക്കുകയായിരുന്നു. സൗരഭിന്‍റെ അറുത്തെടുത്ത തലയും കൈകളും സഹിൽ തന്‍റെ വീട്ടിലേക്ക് കൊണ്ടു പോയി. 24 മണിക്കൂർ അവ സഹിലിന്‍റെ വീട്ടിൽ സൂക്ഷിച്ചു. ദുർമന്ത്രവാദം ചെയ്തതായും പൊലീസ് പറയുന്നു. സൗരഭിനെ കാണാതാകുകയും, ആറു വയസുള്ള മകൾ പപ്പ വീപ്പയ്ക്കുള്ളിൽ ഉണ്ടെന്ന് അയൽക്കാരോട് പറയുകയും ചെയ്തതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വീപ്പ പൊളിച്ചു പരിശോധിച്ചപ്പോൾ മൃതശരീരത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി.

logo
Metro Vaartha
www.metrovaartha.com