17കാരിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല എഐ വീഡിയോ; യുവാവിനെതിരേ കേസ്

അശ്ലീല വീഡിയോ വിദ്യാർഥിനിയുടെ സഹപാഠികൾക്കും സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ബന്ധുക്കൾക്കും അയച്ചുവെന്നും പരാതിയിൽ പറയുന്നു
Obscene AI video using a 17-year-old girl's images.

17കാരിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല എഐ വീഡിയോ

Updated on

ബല്ലിയ (ഉത്തർപ്രദേശ്): 12ാം ക്ലാസ് വിദ്യാർഥിനിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നുള്ള ചിത്രങ്ങൾ ഉപയോഗിച്ച് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ അശ്ലീല വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരേ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ബല്ലിയയിൽ ആണ് സംഭവം.

ബൻസ്ദീഹ് കോട്‌വാലി മേഖലയിൽ താമസിക്കുന്ന 17കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അശ്ലീല വീഡിയോ നിർമിച്ചെന്നാണ് പരാതി. ബൻസ്ദീഹ് സ്വദേശിയാണ് പ്രതി. അശ്ലീല വീഡിയോ വിദ്യാർഥിനിയുടെ സഹപാഠികൾക്കും സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ബന്ധുക്കൾക്കും അയച്ചുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് വിദ്യാർഥിനിയുടെ കുടുംബാംഗങ്ങൾ പ്രതിയോട് ചോദിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രതിക്കെതിരേ ഐടി നിയമം, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ബൻസ്ദീഹ് കോട്‌വാലി സ്റ്റേഷൻ ഹൗസ് ഓഫീസർ രാകേഷ് സിങ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com