കാപ്പി പകർത്താനായി ഒരു കപ്പ് കൂടി നൽകിയില്ല; കഫെ ജീവനക്കാരന് മർദനം

ഒരു കപ്പ് കൂടി ആവശ്യമുണ്ടെങ്കിൽ ഒരു കപ്പ് കാപ്പി കൂടി പണം നൽകി വാങ്ങാനും ജീവനക്കാരൻ ആവശ്യപ്പെട്ടു.
clash over extra coffee cup

കാപ്പി പകർത്താനായി ഒരു കപ്പ് കൂടി നൽകിയില്ല; കഫെ ജീവനക്കാരന് മർദനം

Updated on

ബംഗളൂരു: കാപ്പി പകർത്താനായി ഒരു കപ്പ് കൂടി ചോദിച്ചിട്ടും നൽകാഞ്ഞതിന്‍റെ പേരിൽ കഫെ ജീവനക്കാരന് മർദനം. ബംഗളൂരൂവിലെ ശേഷാദ്രിപുരത്തെ നമ്മ ഫിൽറ്റർ കോഫി എന്ന കടയിലാണ് സംഭവം. ബുധനാഴ്ച വൈകിട്ട് 6.50നാണ് ഒരു സംഘം കടയിലെത്തിയത്. കാപ്പി പകർത്താനായി ഒരു കപ്പ് കൂടി ചോദിച്ചുവെങ്കിലും കടയിൽ അങ്ങനെയൊരു പതിവില്ലെന്നായിരുന്നു ജീവനക്കാരന്‍റെ മറുപടി.

ഒരു കപ്പ് കൂടി ആവശ്യമുണ്ടെങ്കിൽ ഒരു കപ്പ് കാപ്പി കൂടി പണം നൽകി വാങ്ങാനും ജീവനക്കാരൻ ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതരായ സംഘം ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ജീവനക്കാരന്‍റെ മുഖത്തും തലയിലും വയറ്റിലും മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. ജീവനക്കാരന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com