പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാന്‍റിൽ സംഘർഷം; വിദ്യാർഥിക്ക് കുത്തേറ്റു

പൊലീസ് വിവരമറിഞ്ഞ് എത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു
clashes between students at pothencode ksrtc bus stand one student stabbed

പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാന്‍റിൽ സംഘർഷം; വിദ്യാർഥിക്ക് കുത്തേറ്റു

file image

Updated on

തിരുവനന്തപുരം: പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വിദ്യാർഥികൾ‌ തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് ഒരു വിദ്യാർഥിക്ക് കുത്തേറ്റു. ചൊവ്വാഴ്ച രാവിലെയാണ് സംഘർഷം നടന്നത്. തിങ്കളാഴ്ച വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് വിദ്യാർത്ഥികളെ പൊലീസ് പിടികൂടി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. അതിന്‍റെ തുടർച്ചയായാണ് വീണ്ടും സംഘർഷം ഉണ്ടായത്.

പൊലീസ് വിവരമറിഞ്ഞ് എത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോത്തൻകോട് ബസ് സ്റ്റാന്‍റിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടാവുന്നത് സ്ഥിരമാണെന്ന് പൊലീസുകാർ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com