മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ കാംഗോ പൗരന്‍
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ കാംഗോ പൗരന്‍

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയിലെ ക്യാപ്റ്റനെന്നറിയപ്പെടുന്ന കോംഗോ പൗരൻ പിടിയിൽ

2014-ല്‍ സ്റ്റുഡൻ്റ് വിസയില്‍ ബംഗളൂരുവിലെത്തിയ ഇയാൾ പിന്നീട് മയക്കുമരുന്ന് വിപണനത്തിലേക്ക് കടക്കുകയായിരുന്നു
Published on

കൊച്ചി: രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയെ കൊച്ചി പൊലീസ് പിടികൂടി. മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന കോംഗോ പൗരന്‍ റെംഗാര പോളിനെയാണു ബെംഗളൂരു മടിവാളയില്‍നിന്ന് എറണാകുളം റൂറല്‍ എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

2014-ല്‍ സ്റ്റുഡൻ്റ് വിസയില്‍ ബംഗളൂരുവിലെത്തിയ ഇയാൾ പിന്നീട് മയക്കുമരുന്ന് വിപണനത്തിലേക്ക് കടക്കുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് ഇയാൾ അടങ്ങുന്ന സംഘം ഇതുവരെ വിൽപന നടത്തിയിട്ടുള്ളത്. കേരളത്തിലേക്ക് പ്രധാനമായും രാസലഹരി എത്തുന്നത് ഇയാളുടെ സംഘം വഴിയാണെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ മാസം 200 ഗ്രാം എം ഡി എം എ യുമായി വിപിന്‍ എന്നയാളെ അങ്കമാലിയില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്‌തത് വഴിത്തിരിവായി. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ റെംഗാര പോളിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതോടെയാണ് സ്പെഷ്യൽ ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്‌തത്‌.

logo
Metro Vaartha
www.metrovaartha.com