ടവറിൽ നിന്ന് 90,000 രൂപയുടെ ചെമ്പ് കേബിളുകൾ കവർന്നു; അസം സ്വദേശി പിടിയിൽ‌

ടവറിലെ ഷെൽട്ടർ റൂമിലേക്ക് അതിക്രമിച്ചു കയറി കമ്പി മുറിച്ചെടുക്കുകയായിരുന്നു.
Copper cables worth ₹90,000 stolen from a tower

മാസും അഹമ്മദ്

Updated on: 

കൊച്ചി: മൊബൈൽ ടവറിൽ നിന്ന് ചെമ്പ് കേബിളുകൾ മോഷ്ടിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി മാസും അഹമ്മദാണ് (20) പിടിയിലായത്. മൂവാറ്റുപുഴയിലെ ‌‌‌ ശിവൻകുന്ന് ഭാഗത്തുള്ള ടവറിൽ നിന്ന് 90,000 രൂപ വില മതിക്കുന്ന കേബിളാണ് ഇയാൾ കവർന്നത്.

ടവറിലെ ഷെൽട്ടർ റൂമിലേക്ക് അതിക്രമിച്ചു കയറി കമ്പി മുറിച്ചെടുക്കുകയായിരുന്നു. ഇതിനു മുൻപും ഇയാൾ ഇതേ രീതിയിൽ കേബിളുകൾ മോഷ്ടിച്ചതായി പൊലീസ് പറയുന്നു.

മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്‍റെയും സിഐ എം.എസ്. ഫൈസലിന്‍റെയും നിർദേശം പ്രകാരം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.