പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, നഗ്നചിത്രം പകർത്തി; കൽപ്പറ്റയിൽ ദമ്പതികൾ അടക്കം 3 പേർ അറസ്റ്റിൽ

കൽപ്പറ്റയിലെ പോക്സോ കോടതിയിൽ കഴിഞ്ഞ ദിവസം കീഴടങ്ങിയ സുരേഷ് റിമാൻഡിലാണ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, നഗ്നചിത്രം പകർത്തി; കൽപ്പറ്റയിൽ ദമ്പതികൾ അടക്കം 3 പേർ അറസ്റ്റിൽ
Updated on

കൽപ്പറ്റ: കേണിച്ചിറയിൽ‌ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ദമ്പതിമാർ അടക്കം 3 പേർ അറസ്റ്റിൽ. പൂതാടി കോട്ടവയൽ സ്വദേശിയായ, മാനന്തവാടി ഒഴക്കോടി വിമലനഗറിൽ താമസിക്കുന്ന കിഴക്കേമഞ്ചംങ്കോട് സുരേഷ് (59) പൂതാടി ചെറുകുന്ന് പ്രചിത്തൻ (45) ഭാര്യ സുജ്ഞാനയ്ക്കെതിരേ കേസ് ചുമത്തിയത്.

കൽപ്പറ്റയിലെ പോക്സോ കോടതിയിൽ കഴിഞ്ഞ ദിവസം കീഴടങ്ങിയ സുരേഷ് റിമാൻഡിലാണ്. ഒളിവിലായിരുന്ന ദമ്പതികൾ ഇന്ന് കേണിച്ചിറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. 2020 മുതൽ പ്രതികൾ ലൈംഗികമായി ഉപദ്രവിക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് പൊലീസ്‌ കേസെടുത്തത്. പരാതിപ്പെട്ടാല്‍ ഫോണില്‍ പകർത്തിയ നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

logo
Metro Vaartha
www.metrovaartha.com