നഗ്ന വീഡിയോയും ചാറ്റും പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി 2.5 കോടി രൂപ തട്ടിച്ചു; ദമ്പതികൾ അറസ്റ്റിൽ

സ്വന്തം അക്കൗണ്ടിലെ പണം തീർന്നതോടെ വ്യാപാരി ഭാര്യയുടെ സ്വർണം പണയം വച്ചും സ്ഥിര നിക്ഷേപം പിൻവലിച്ചും പണം നൽകി.
couple held for threatening businessman over naked video call, chat
നഗ്നവീഡിയോയും ചാറ്റും പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി 2.5 കോടി രൂപ തട്ടിച്ചു; ദമ്പതികൾ അറസ്റ്റിൽ
Updated on

തൃശൂർ: നഗ്നവീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി തൃശൂരിലെ വ്യാപാരിയിൽ നിന്ന് 2.5 കോടി രൂപ തട്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഷെമി (38), ഭർത്താവ് പെരിനാട് പുത്തൻവീട്ടിൽ സോജൻ (32) എന്നിവരാണ് പിടിയിലായത്. ആഡംബര ജീവിതത്തിനായാണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. 2020 മുതലാണ് ഇരുവരും തൃശൂരിലെ വ്യാപാരിയുമായി ബന്ധപ്പെടുന്നത്. എറണാകുളത്തെ ഹോസ്റ്റലിൽ താമസിക്കുന്ന 23കാരിയായ യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വാട്സാപ്പിലൂടെ പരിചയപ്പെട്ടത്. അതിനു ശേഷം കൂടുതൽ അടുക്കുകയും പിന്നീട് ഹോസ്റ്റൽ ഫീസിന്‍റെ പേരിൽ വ്യാപാരിയിൽ നിന്ന് പണം കടം വാങ്ങുകയും ചെയ്തിരുന്നു.

വീഡിയോ കോളിൽ നഗ്നത കാണിച്ചാണ് വ്യാപാരിയെ കുടുക്കിയത്. പിന്നീട് ചാറ്റും വീഡിയോകളും പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വൻതുക ആവശ്യപ്പെടാൻ തുടങ്ങി. സ്വന്തം അക്കൗണ്ടിലെ പണം തീർന്നതോടെ വ്യാപാരി ഭാര്യയുടെ സ്വർണം പണയം വച്ചും സ്ഥിര നിക്ഷേപം പിൻവലിച്ചും പണം നൽകി. പിന്നീടും ഭീഷണി തുടർന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

2.5 കോടി രൂപയോളം യുവതിയുടെ അക്കൗണ്ടുകളിലേക്ക് നൽ‌കിയതായാണ് പരാതി. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഒളിവിൽ പോയ പ്രതികളം അങ്കമാലിയിൽ നിന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് 82 പവൻ ആഭരണം, 2 ആഡംബര കാറുകൾ, 2 ജീപ്പുകൾ, ഒരു ബൈക്ക് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com