'പെൺവേഷം കെട്ടി അശ്ലീല വീഡിയോ എടുത്തു വിൽക്കുന്നു'; സർക്കാർ ഡോക്റ്റർക്കെതിരേ ഭാര്യയുടെ പരാതി

തന്നെ കബളിപ്പിച്ച് ഫോൺ കൈക്കലാക്കിയതിനു ശേഷം ഡീപ് ഫേക് വിഡിയോകൾ നിർമിച്ച് അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് ദുബേ ആരോപിച്ചു.
Crossdressing  husband  Husband Shot Porn For Money Woman Claims

'പെണ്ണിന്‍റെ വേഷം കെട്ടി അശ്ലീല വീഡിയോ എടുത്തു വിൽക്കുന്നു'; സർക്കാർ ഡോക്റ്റർക്കെതിരേ ഭാര്യയുടെ പരാതി

Updated on

ലഖ്നൗ: സർക്കാർ ഡോക്റ്ററായ ഭർത്താവ് പെണ്ണിന്‍റെ വേഷം കെട്ടി പുരുഷന്മാർക്കൊപ്പമുള്ള അശ്ലീല വിഡിയോകൾ നിർമിച്ച് വിൽക്കുന്നുവെന്ന് ആരോപിച്ച് ഭാര്യ. ഉത്തർപ്രദേശിലാണ് സംഭവം. ഡോ. വരുണേഷ് ദുബേയ്ക്കെതിരേയാണ് ഭാര്യ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. സ്ത്രീകളെ പോലെ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്ന വരുണേഷ് ഇന്‍റർനെറ്റിൽ പ്രശസ്തനാണ്. സർക്കാർ നൽകിയിരിക്കുന്ന വസതിയിൽ നിന്ന് തന്നെ പുറത്താക്കി ഇവിടെ അശ്ലീല ചിത്രങ്ങൾ നിർമിക്കുകയാണെന്നാണ് ഭാര്യ സിമ്പി പാണ്ഡേയുടെ ആരോപണം. ഭർത്താവ് ട്രാൻസ്മാൻ ആണെന്ന് അവകാശപ്പെടുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു.

സന്ത് കബീർ നഗർ ജില്ലയിലെ ഹെൽത്ത് സെന്‍ററിലെ ഡോക്റ്ററാണ് ദുബേ. സിമ്പിയുമായി പ്രണയ വിവാഹമായിരുന്നു. അശ്ലീല വീഡിയോകൾ വിറ്റ് ഭർത്താവ് പണം സമ്പാദിക്കുന്നുണ്ടെന്നും സിമ്പി ആരോപിക്കുന്നു. ഒരു പെയ്ഡ് വെബ്സൈറ്റിലാണ് ഭർത്താവിന്‍റെ അശ്ലീല വിഡിയോകൾ കണ്ടതെന്നും അത് ചിത്രീകരിച്ചിരിക്കുന്നത് അദ്ദേഹത്തിന്‍റെ സർക്കാർ വസതിയിലാണെന്ന് വ്യക്തമായെന്നും സിമ്പി പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനായി ചെന്ന തന്നെയും സഹോദരനെയും ദുബേ മർദിച്ചു. ഇതിനു പിന്നാലെയാണ് സിമ്പി വിശദമായ പരാതി പൊലീസിൽ നൽകിയത്.

എന്നാൽ ഭാര്യ തന്‍റെ പണം അപഹരിക്കുന്നതിനായി ഇല്ലാക്കഥകൾ കെട്ടിച്ചമക്കുകയാണെന്ന് ദുബേ ആരോപിച്ചു. ഭാര്യ തന്‍റെ പിതാവിനെ നിരന്തരമായി ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും കുഞ്ഞിനെ ബാൽക്കണിയിൽ നിന്ന് താഴെയിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ദുബേ പറയുന്നു. തന്നെ കബളിപ്പിച്ച് ഫോൺ കൈക്കലാക്കിയതിനു ശേഷം ഡീപ് ഫേക് വിഡിയോകൾ നിർമിച്ച് അപമാനിക്കാൻ ശ്രമിക്കുകയാണെന്നും ദുബേ ആരോപിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com