ലിവ് ഇൻ പങ്കാളിയായിരുന്ന പൊലീസുകാരിയെ കൊന്നു; സിആർപിഎഫ് ജവാൻ കീഴടങ്ങി

അരുണ മരിച്ചുവെന്ന് ഉറപ്പായതോടെ ദിലിപ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.
CRPF jawan killed police assistant inspector

ലിവ് ഇൻ പങ്കാളിയായിരുന്ന പൊലീസുകാരിയെ കൊന്നു; സിആർപിഎഫ് ജവാൻ സ്റ്റേഷനിൽ കീഴടങ്ങി

Updated on

രാജ്കോട്ട്: ലിവ് ഇൻ പങ്കാളിയായിരുന്ന പൊലീസുകാരിയെ കൊന്നതിനു പിന്നാലെ സിആ‌ർപിഎഫ് ജവാൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം. 25 വയസുള്ള അസിസ്റ്റന്‍റ് സബ് ഇൻസ്പെക്റ്റർ അരുണ നാതുഭായ് ജാദവ് ആണ് കൊല്ലപ്പെട്ടത്. ജവാൻ ദിലീപ് ദങ്കാച്ചിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുരേന്ദ്ര നഗർ ജില്ലയിൽ നിന്നുള്ള അരുണ അൻജാർ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് ഇൻസ്പെക്റ്റർ ആയിരുന്നു.

മണിപ്പുരിൽ പോസ്റ്റിങ് ലഭിച്ച ദിലിപും അരുണയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും അതിനൊടുവിൽ അരുണയെ ദിലിപ് ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. അരുണ മരിച്ചുവെന്ന് ഉറപ്പായതോടെ ദിലിപ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. അതിനു പിന്നാലെയാണ് പ്രതി അരുണ ജോലി ചെയ്തിരുന്ന അതേ സ്റ്റേഷനിൽ എത്തി കുറ്റമേറ്റ് പറഞ്ഞ് കീഴടങ്ങിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com