എൻസിപി എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്‍റിന്‍റെ മകൾ മരിച്ച നിലയിൽ

പൂനെ ജില്ലയിലെ ബാരാമതിയിൽ ഞായറാഴ്ചയാണ് സംഭവം
Daughter of NCP MLA's personal assistant found dead.

എൻസിപി എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്‍റിന്‍റെ മകൾ മരിച്ച നിലയിൽ

file image

Updated on

ബാരാമതി: മഹാരാഷ്ട്രയിൽ എൻസിപി (എസ്‌പി) എംഎൽഎ രോഹിത് പവാറിന്‍റെ പേഴ്സണൽ അസിസ്റ്റന്‍റ് അജിത് ദശാവതാരെയുടെ മകളെ മരിച്ച നിലയിൽ കണ്ടെത്തി. പൂനെ ജില്ലയിലെ ബാരാമതിയിൽ ഞായറാഴ്ചയാണ് സംഭവം.

സൈനഗർ മേഖലയിലെ റുയി ഗ്രാമത്തിൽ വീടിന് സമീപമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വീട്ടിൽ അമ്മയുമായി ചെറിയ തർക്കമുണ്ടായതിന് പിന്നാലെ പെൺകുട്ടി ദേഷ്യപ്പെട്ട് വീട്ടിൽനിന്ന് പുറത്തുപോയിരുന്നു. പിന്നീട് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബാരാമതി സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. സംഭവം സംശയാസ്പദമാണെന്നും മരണത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com