ഭക്ഷണം വിളമ്പാൻ വൈകി; സഹോദരന്‍റെ ഭാര്യയെ വെട്ടിക്കൊന്ന് തല മരത്തിൽ തൂക്കി, യുവാവ് പിടിയിൽ

സംഭവ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.
Delay in serving food; man arrested for hacking sister-in-law to death

ഭക്ഷണം വിളമ്പാൻ വൈകി; സഹോദരന്‍റെ ഭാര്യയെ വെട്ടിക്കൊന്ന് തല മരത്തിൽ തൂക്കി, യുവാവ് പിടിയിൽ

Updated on

ജെഹാനാബാദ്: ഭക്ഷണം വിളമ്പാൻ വൈകിയതിൽ പ്രകോപിതനായ യുവാവ് സഹോദരന്‍റെ ഭാര്യയെ മഴു കൊണ്ട് വെട്ടിക്കൊന്നു. ബിഹാറിലെ ജെഹാനാബാദിലുള്ള ഇമാദ്പുർ ഗ്രാമത്തിലാണ് സംഭവം. 25 വയസുള്ള അൻഷു ദേവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുനാൽ കുമാർ എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. കുനാലിന്‍റെ സഹോദരൻ ധർമേന്ദ്ര കുമാറിന്‍റെ ഭാര്യയായിരുന്നു അൻഷു.

കുനാൽ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. വയലിൽ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ കുനാൽ ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും വിളമ്പൻ നേരം വൈകിയതിനു പിന്നാലെ മഴുവെടുത്ത് അൻഷു ദേവിയെ വെട്ടുകയായിരുന്നു.

തുടർന്ന് അൻഷു ദേവിയുടെ തല വെട്ടിയെടുത്ത് വീടിനു മുന്നിലെ മരത്തിൽ തൂക്കിയിടുകയും ചെയ്തു. കൊലയ്ക്കു ശേഷം പ്രതി വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നു. നാട്ടുകാനാണ് പൊലീസിനെ വിവരമറിയിച്ചത്.

logo
Metro Vaartha
www.metrovaartha.com