മോഡൽ ചമഞ്ഞ് ബംബിളും സ്നാപ് ചാറ്റും വഴി പറ്റിച്ചത് 700 സ്ത്രീകളെ; 23കാരൻ അറസ്റ്റിൽ

സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഡാർക് വെബിനു വിൽക്കുമെന്നും ഇന്‍റർനെറ്റിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി പ‍ണം ആവശ്യപ്പെടുകയായിരുന്നു പതിവ്.
Delhi man arrested over posing as model and blackmailing 700 women through snapchat and bumble
മോഡൽ ചമഞ്ഞ് ബംബിളും സ്നാപ് ചാറ്റും വഴി പറ്റിച്ചത് 700 സ്ത്രീകളെ; 23കാരൻ അറസ്റ്റിൽ
Updated on

ന്യൂഡൽഹി: ബ്രസീലിയൻ മോഡലെന്ന വ്യാജേന സ്നാപ് ചാറ്റും ബംബിളും വഴി നൂറ് കണക്കിന് സ്ത്രീകളിൽ നിന്ന് പണം തട്ടിയ ഡൽഹി സ്വദേശി അറസ്റ്റിൽ. സൈഹദം സ്ഥാപിച്ചതിനു ശേഷം സ്വകാര്യ ഫോട്ടോകളും വീഡിയോകളും വച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പണം തട്ടിയിരുന്നത്. ശകർപുർ സ്വദേശിയായ തുഷാർ ബിഷ്ട് (23) ആണ് അറസ്റ്റിലായത്. ബംബിളും സ്നാപ് ചാറ്റും വഴി 700 സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിനിരയായതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 18-30 പ്രായമുള്ള സ്ത്രീകളെയാണ് ബിഷ്ട് ലക്ഷ്യം വച്ചിരുന്നത്. വ്യാജ പ്രൊഫൈൽ വഴി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചതിനു ശേഷമാണ് സ്വകാര്യ ഫോട്ടോകളും വീഡിയോകളും നേടിയെടുത്തിരുന്നത്. ഇവ ഫോണിൽ സേവ് ചെയ്തതിനു ശേഷം ഡാർക് വെബിനു വിൽക്കുമെന്നും ഇന്‍റർനെറ്റിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി പ‍ണം ആവശ്യപ്പെടുകയായിരുന്നു പതിവ്.

ഡിസംബർ 13ന് ഒരു സ്ത്രീ പരാതിയുമായി ഡൽഹി വെസ്റ്റ് ഡപ്യൂട്ടി കമ്മിഷണറിനെ സമീപിച്ചതോടെയാണ് വലിയ തട്ടിപ്പ് പുറത്തു വന്നത്.

വെർച്വൽ ഇന്‍റർനാഷണൽ നമ്പർ ഉപയോഗിച്ചിരുന്ന ബിഷ്ടിനെ മൊബൈൽ ഫോൺ ട്രേസ് ചെയ്താണ് പൊലീസ് പിടി കൂടിയത്. ഇയാളുടെ കൈവശം 13 ക്രെഡിറ്റ് കാർഡുകളാണുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com