2008 മുതൽ ക്രൂരപീഡനത്തിന് ഇരയാക്കിയത് 30 കുട്ടികളെ; പ്രതി കുറ്റക്കാരനെന്ന് കോടതി

2015-ൽ ആറു വയസുകാരിയെ പീഡിപ്പിച്ച ശേഷം സെപ്റ്റിക്ക് ടാങ്കിൽ തള്ളിയ കേസിലാണ് ഇയാൾ പിടിയിലാവുന്നത്.
2008 മുതൽ ക്രൂരപീഡനത്തിന് ഇരയാക്കിയത് 30 കുട്ടികളെ; പ്രതി കുറ്റക്കാരനെന്ന് കോടതി
Updated on

ന്യൂഡൽഹി: ലഹരി ഉപയോഗിച്ച ശേഷം കിലോമീറ്ററുകളോളം നടന്ന് കുട്ടികളെ പീഡീപ്പിച്ച പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി കോടതി. ഡൽഹിയിൽ പ്ളംബർ ജോലി ചെയ്തിരുന്ന രവീന്ദർ കുമാർ എന്നയാളാണ് കോടതിയിൽ കുറ്റക്കാരനെന്ന് തെളിഞ്ഞത്.

ലഹരി ഉപയോഗിക്കുകയും അശ്ലീല വീഡിയോകൾ കാണുകയും ചെയ്തിരുന്ന ഈ ശൈലി പ്രതിയുടെ പതിനെട്ടാമത്തെ വയസുമുതൽ തുടങ്ങിയതാണെന്നാണ് പൊലീസ് കണ്ടെത്തിയത്.

2008 മുതൽ 2015-ൽ പിടിക്കപ്പെടുന്നതുവരെയുള്ള കാലായളവിൽ 30 കുട്ടികളെയാണ് ഇയാൾ ക്രൂരപീഡനത്തിന് ഇരയാക്കിയ ശേഷം കൊന്നുതള്ളിയത്. 10 രൂപയോ ചോക്ലേറ്റോ നൽകി കുട്ടികളെ പ്രലോഭിപ്പിച്ചാണ് തട്ടിക്കൊണ്ടുപോയത്. 6 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

ഇത് കൂടാതെ തെരുവുകളിലും നിർമാണ സൈറ്റുകളിലുമെല്ലാം ഇയാൾ ഇതിനായി കുട്ടികളെ തേടിയെത്തിയിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.

2015-ൽ ആറു വയസുകാരിയെ പീഡിപ്പിച്ച ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിലാണ് ഇയാൾ പിടിയിലാവുന്നത്. ഇതേ കേസിന്‍റെ അന്വേഷണത്തിനിടെയാണ് ഇതിന് മുന്‍പ് ചെയ്ത കുറ്റകൃത്യങ്ങളുടെ വിവരം പൊലീസിനു ലഭിക്കുന്നത്.

ഉത്തർപ്രദേശ് സ്വദേശിയായ ഇയാൾ 2008 ലാണ് ഡൽഹിയിലെത്തുന്നത്. ഡൽഹിയിലെത്തിയതിനു പിന്നാലെ ഇയാൾ അശ്ലീല വീഡിയോകൾക്കും ലഹരിക്കും അടിമയാവുകയായിരുന്നു.

പകൽസമത്ത് ജോലി ചെയ്ത ശേഷം ലഹരി ഉപയോഗിച്ച് വീട്ടിലെത്തി രാത്രി 8 മുതൽ 12 വരെ കിടന്നുറങ്ങും. അർധരാത്രിയിൽ എഴുന്നേറ്റ് കിലോമീറ്ററുകളോളം നടന്ന ശേഷം മുന്‍കൂട്ടി കണ്ടുവച്ച വീടുകളിലെ കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ടിലെ വിവരം. ഇയാൾക്കുള്ള ശിക്ഷ കോടതി പിന്നീട് വിധിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com