
ആൾദൈവം ചെതന്യാനന്ദ സരസ്വതി
ന്യൂഡൽഹി: വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ആൾദൈവം ചെതന്യാനന്ദ സരസ്വതിയുടെ മൂന്ന് വനിത സഹായികൾ പിടിയിൽ. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യൻ മാനേജ്മെന്‍റ് റിസർച്ച് അസോസിയേറ്റ് ഡീൻ ശ്വേത ശർമ, എക്സിക്യൂട്ടീവ് ഡയറക്റ്റർ ഭാവന കപിൽ, സീനിയർ ഫാകൽറ്റി മെമ്പർ കംജൽ എന്നിവരാണ് പിടിയിലായത്.
പെൺകുട്ടികളെ ചൈതന്യാനന്ദയുടെ ആവശ്യങ്ങൾക്കായി പ്രേരിപ്പിച്ചു, തെളിവുകൾ നശിപ്പിച്ചു എന്നിവയാണ് ഇവർക്കെതിരേ ഉയർന്ന പരാതി. വിദ്യാർഥികളെ ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടു പോവൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഇവർ കുറ്റം സമ്മതിച്ചു.
അതേസമയം. ചൈതന്യാനന്ദയെ കോടതി 14 ദിവസത്തോക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പട്യാല ഹൗസ് കോടതിയുടെ നടപടി.