ഇറച്ചിക്കറി ചോദിച്ചതിന് അമ്മ ചപ്പാത്തിക്കോൽ കൊണ്ടടിച്ചു; 7 വയസുകാരൻ മരിച്ചു

ചപ്പാത്തിക്കോൽ കൊണ്ട് പല തവണ അടിച്ചതിനെത്തുടർന്ന് പരുക്കേറ്റ 10 വയസുള്ള സഹോദരിയും ചികിത്സ‍യിലാണ്.
demand chicken, mother thrashes with rolling pin, son dies

പല്ലവി ധുമാഡ്

Updated on

മുംബൈ: ഇറച്ചിക്കറി ആവശ്യപ്പെട്ടതിന്‍റെ പേരിൽ അമ്മ ചപ്പാത്തിക്കോൽ കൊണ്ട് അടിച്ചതിനുപിന്നാലെ 7 വയസുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ പാൽഗറിൽ ഞായറാഴ്ചയാണ് സംഭവം. ചിന്മയ് ധുമാഡ് എന്ന കുട്ടിയാണ് മരിച്ചത്. അമ്മ പല്ലവി ധുമാഡാണ് കുട്ടിയെ അടിച്ചത്. പല്ലവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചപ്പാത്തിക്കോൽ കൊണ്ട് പല തവണ അടിച്ചതിനെത്തുടർന്ന് പരുക്കേറ്റ 10 വയസുള്ള സഹോദരിയും ചികിത്സ‍യിലാണ്.

കുട്ടികൾ ഇറച്ചിക്കറി നിരന്തരമായി ആവശ്യപ്പെട്ടതോടെ‌ പല്ലവി ദേഷ്യം സഹിക്കാനാകാതെ ചപ്പാത്തിക്കോൽ കൊണ്ട് കുട്ടികളെ തല്ലുകയായിരുന്നു.

കുട്ടികളുടെ കരച്ചിൽ കേട്ട അയൽക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com