

രവി മോഹൻ
ന്യൂഡൽഹി: തെന്നിന്ത്യൻ നടൻ രവി മോഹന്‍റെ വീട്ടിലെ വജ്രമോഷണവുമായി ബന്ധപ്പെട്ട് താരത്തിന്‍റെ ഡ്രൈവർ രാജേഷ് അറസ്റ്റ് ചെയ്തു. ചെന്നൈയിലുള്ള വീട്ടിൽ നിന്ന് 10 ലക്ഷം വില മതിക്കുന്ന വജ്രാഭരണവും പണവും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രതിയുടെ വീട്ടിൽ നിന്ന് 2.5 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ഈ പണം താൻ മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചുവെന്നും പൊലീസ് പറയുന്നു. വജ്രാഭരണത്തിനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
താരത്തിന്‍റെ പരാതിയിൽ നീളങ്കരൈ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രവി മോഹന്‍റെ ഇഞ്ചമ്പാക്കത്തുള്ള വീട്ടിൽ നിന്ന് ജൂൺ 22നാണ് വജ്രാഭരണവും പണവും മോഷ്ടിക്കപ്പെട്ടത്.
10 ലക്ഷം രൂപയുടെ വജ്രാഭരണം കാണാതായതിനെത്തുടർന്ന് നടൻ രവി മോഹന്‍റെ വീട്ടിൽ ജോലിക്കാരെ തടഞ്ഞു വച്ചതായി പരാതിയുയർന്നിരുന്നു. തിങ്കളാഴ്ച ജോലിക്കു പോയവർ ഇതു വരെ തിരിച്ചെത്തിയിട്ടില്ലെന്ന് കാണിച്ച് ജോലിക്കാരുടെ കുടുംബാംഗങ്ങൾ പൊലീസിനെ സമീപിച്ചപ്പോഴാണ് ഇക്കാര്യം പുറത്തു വന്നത്. നീലാങ്കരൈ പൊലീസാണ് താരത്തിന്‍റെ വീട്ടിലെത്തി ഇവരെ രക്ഷപെടുത്തിയത്.