ആൺസുഹൃത്തിനെ വീഡിയോ കോൾ ചെയ്യുന്നതിനിടെ ശല്യപ്പെടുത്തി; മകനെ പാത്രം ചൂടാക്കി പൊള്ളിച്ച യുവതിക്കെതിരേ കേസ്

കേസെടുത്തതിനു പിന്നാലെ യുവതി സുഹൃത്തിനൊപ്പം നാടു വിട്ടു.
Disturbance during video call, mother burned boy

ആൺസുഹൃത്തിനെ വീഡിയോ കോൾ ചെയ്യുന്നതിനിടെ ശല്യപ്പെടുത്തി; മകന്‍റെ വയറ്റിൽ പാത്രം ചൂടാക്കി പൊള്ളിച്ച യുവതിക്കെതിരേ കേസ്

Updated on

കാസർഗോഡ്: ആൺസുഹൃത്തിനെ വീഡിയോ കോൾ ചെയ്യുന്നതിനിടെ ശല്യപ്പെടുത്തിയതിന്‍റെ പേരിൽ മകനെ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ച യുവതിക്കെതിരേ കേസെടുത്ത് പൊലീസ്. കീക്കാനം വില്ലേജിലാണ് സംഭവം. ബേക്കൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. 10 വയസുള്ള ആൺകുട്ടിക്കാണ് പൊള്ളലേറ്റത്. രണ്ട് മക്കളുള്ള യുവതിയാണ് പ്രതി.

സഹപാഠിയായിരുന്ന സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്ന് മകൻ യുവതിയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും യുവതി സൗഹൃദത്തിൽ നിന്നു പിന്മാറിയില്ല. ഇക്കാര്യത്തിന്‍റെ പേരിൽ മകനെ യുവതി നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്നും പരാതിയുണ്ട്. കഴിഞ്ഞ മാസം 28നാണ് കേസിനാസ്പദമായ സംഭവം.

വിഡിയോ കോൾ ചെയ്യുന്നതിനിടെ മകനോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടി ഇക്കാര്യം അനുസരിച്ചില്ല. ഇതേ തുടർന്നാണ് ചായപ്പാത്രം ചൂടാക്കി വയറിൽ വച്ച് പൊള്ളിച്ചത്. കേസെടുത്തതിനു പിന്നാലെ യുവതി സുഹൃത്തിനൊപ്പം നാടു വിട്ടു. ഭർത്താവിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com