ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; പ്രതികൾ കീഴടങ്ങി

ഹൈക്കോടതി മുൻ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് കീഴടങ്ങിയത്.
Diya krishna company Financial fraud, accused surrender

കൃഷ്ണകുമാറും ദിയ കൃഷ്ണയും

Updated on

തിരുവനന്തപുരം: ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾ കീഴടങ്ങി. ക്രൈംബ്രാഞ്ചിനു മുൻപിലാണ് കീഴടങ്ങിയിരിക്കുന്നത്. സ്ഥാപനത്തിലെ മുൻജീവനക്കാരായിരുന്ന വിനീത, രാധാകുമാരി എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപനത്തിലെ ക്യു ആർ കോഡിൽ മാറ്റം വരുത്തി 69 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് കേസ്. മൂന്നു പേരാണ് കേസിലെ പ്രതികൾ.

ഹൈക്കോടതി മുൻ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് കീഴടങ്ങിയത്. നടൻ കൃഷ്ണകുമാറിന്‍റെ മകളാണ് ദിയ കൃഷ്ണ. സാമ്പത്തിക തട്ടിപ്പ് പുറത്തു വന്നതിനു പിന്നാലെ ജീവനക്കാർ ദിയയും കുടുംബവും തങ്ങളെ തട്ടിക്കൊണ്ട് പോയെന്ന് ജീവനക്കാർ പരാതി നൽകിയിരിക്കുന്നു. ഈ കേസിൽ ദിയയ്ക്കും കുടുംബത്തിനും മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com