ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപിന് ജീവപര‍്യന്തവും പിഴയും

കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്
Dr. Vandana murder case

പ്രതി സന്ദീപ്, ഡോ. വന്ദന

Updated on

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന കേസിൽ പ്രതിയായ സന്ദീപിന് ജീവപര‍്യന്തം ശിക്ഷ വിധിച്ചു. കൂടാതെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക‍്യൂഷൻ മുന്നോട്ടു വച്ചതെങ്കിലും ആ ആവശ‍്യം അംഗീകരിച്ചില്ല. കേസിൽ സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2023 മേയ് 10നായിരുന്നു വന്ദന ദാസിനെ പ്രതി കുത്തി കൊന്നത്.

നെടുമ്പന യുപി സ്കൂൾ അധ‍്യാപകനായിരുന്ന സന്ദീപ് കാഷ്വാലിറ്റി ഡ്രസിങ് റൂമിലെ കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. വന്ദനദാസിനെ കൊട്ടാരക്കര വിജയ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

logo
Metro Vaartha
www.metrovaartha.com