മണിപ്പൂരിൽ മയക്കുമരുന്ന് വേട്ട: കറുപ്പും ബ്രൗൺ ഷുഗറും പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

13.2 കിലോഗ്രാം കറുപ്പും 80 ഗ്രാം ബ്രൗൺ ഷുഗറും പിടിച്ചെടുത്തു
representative image

പ്രതീകാത്മക ചിത്രം

Updated on

ഇംഫാൽ: മണിപ്പൂരിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നായ കറുപ്പും (ഒപിയം) ബ്രൗൺ ഷുഗറും പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആദ്യസംഭവത്തിൽ ചുരാചന്ദ്പുർ ജില്ലയിലെ ടി. ഖുവാങ്ഖായ് ഗ്രാമസ്വദേശിയായ സെയ്ഖോഗിൻ മാതെ (43) എന്നയാളെയാണ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 13.2 കിലോഗ്രാം കറുപ്പ് പിടിച്ചെടുത്തു.

മറ്റൊരു സംഭവത്തിൽ അസമിലെ ദിബ്രുഗഢ് സ്വദേശിയായ അരുൺ ദത്ത (50)എന്നയാളാണ് പിടിയിലാ‍യത്. സെനാപതി ജില്ലയിലെ ടി. ഖുള്ളൻ ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് എട്ട് സോപ്പ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന 80 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു.

logo
Metro Vaartha
www.metrovaartha.com