മയക്കു മരുന്ന് വിൽപ്പന; കോതമംഗലം സ്വദേശിയെ കരുതൽ തടങ്കലിൽ അടച്ചു

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
Drug peddler held

അമീർ

Updated on

കോതമംഗലം: മയക്ക് മരുന്ന് വിൽപ്പനക്കാരനെ പിറ്റ് - എൻ ഡി പി എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടച്ചു. കോതമംഗലം, നെല്ലിക്കുഴി ഇരമല്ലൂർ പള്ളിപ്പടി ഭാഗത്ത് പാറേക്കാട്ട് വീട്ടിൽ അമീർ (41) നെയാണ് പൂജപ്പുര സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് ഓഫീസ്, കരിമണൽ , കോതമംഗലം, കുറുപ്പുംപടി, പെരുമ്പാവൂർ എന്നീ പോലീസ് സ്റ്റേഷനുകളിലെ നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്.

മയക്കുമരുന്ന് കടത്തും വിപണനവും തടയുന്നതിനുള്ള നടപടിയായ പിറ്റ്- എൻ ഡി പി എസ് ആക്ട് പ്രകാരം റൂറൽ ജില്ലയിൽ നിന്നും തടങ്കലിൽ അടയ്ക്കുന്ന പതിനാലാമത്തെ ആളാണ് അമീർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com