

ആന്‍റോ അഗസ്റ്റിൻ
കൊച്ചി: അർജന്‍റീന ഫുട്ബോൾ ടീമിനെയും ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന സാമ്പത്തിക തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിനെതിരേ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് (ഇഡി) ഇസിഐആർ ഫയൽ ചെയ്തു.
പ്രത‍്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഇഡിയുടെ നടപടി. മെസിയെ കേരളത്തിലെത്തിക്കുന്നതിനായി വിദേശത്തേക്ക് പണം അയച്ചത്തിന്‍റെ ഉറവിടം, കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കരാറില്ലാതെ വിട്ടുനൽകിയതിലെ സാമ്പത്തിക ഇടപാട്, അടക്കമുള്ള വിഷയങ്ങളിൽ ഇഡി അന്വേഷണം നടത്തും. ആന്‍റോ അഗസ്റ്റിനെ കേസുമായി ബന്ധപ്പെട്ട് ചോദ‍്യം ചെയ്യാനും സാധ‍്യതയുണ്ട്.