ഡാർക്ക് നെറ്റ് ലഹരിക്കേസിൽ അന്വേഷണത്തിന് ഇഡിയും

എൻസിബിയിൽ നിന്നും കേസിന്‍റെ വിശദാംശങ്ങൾ ഇഡി തേടിയിട്ടുണ്ട്
ED to investigate darknet drug case

ഡാർക്ക് നെറ്റ് ലഹരിക്കേസിൽ അന്വേഷണത്തിന് ഇഡിയും

file image

Updated on

കൊച്ചി: ഡാർക്ക് നെറ്റ് ലഹരിക്കേസിൽ അന്വേഷണത്തിന് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റും. എൻസിബിയിൽ നിന്നും കേസിന്‍റെ വിശദാംശങ്ങൾ ഇഡി തേടിയിട്ടുണ്ട്. ലഹരി ഇടപാടിന്‍റെ മറവിലുള്ള കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള കാര‍്യങ്ങൾ ഇഡി അന്വേഷിക്കും.

10 കോടിയിലധികം രൂപയാണ് മൂവാറ്റുപ്പുഴ സ്വദേശിയായ എഡിസൺ ലഹരി ഇടപാടിലൂടെ സമ്പാദിച്ചത്. എന്നാൽ ഈ പണം നിക്ഷേപിച്ചത് എവിടെയാണെന്നത് ഉൾപ്പെടെയുള്ള കാര‍്യങ്ങളും ഇഡി അന്വേഷണം നടത്തും.

രണ്ട് വർഷത്തിനിടെ 6,000 ലഹരി ഇടപാടുകൾ എഡിസൺ നടത്തിയതായി നേരത്തെ എൻസിബി കണ്ടെത്തിയിരുന്നു. കേസിലെ മുഖ‍്യപ്രതിയായ എഡിസണു പുറമെ വാഗമൺ സ്വദേശിയെയും വാഴപ്പിള്ളി സ്വദേശിയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com