
രവി മേലൂർ
വരാപ്പുഴ: പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ കല്ലൂർ വീട്ടിൽ സഖിൽ (42), കളത്തിപറമ്പിൽ വീട്ടിൽ നൈസിൽ (43), പുറ്റുകുട്ടിക്കൽ വീട്ടിൽ ഉല്ലാസ് (35), മാമ്പ്ര വീട്ടിൽ തോമസ് (37) എന്നിവരെ വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
13ന് രാത്രി ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ വരാപ്പുഴ ആറാട്ടുകടവ് പാലത്തിൽ തടഞ്ഞു നിർത്തി പൊലീസ് ആണെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി 6000 രൂപ തട്ടിയെടുക്കുകയായിരുന്നു.
വരാപ്പുഴ പൊലീസ് ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്‍റ്, എസ്ഐ എസ്. സന്തോഷ്, ഉദ്യോഗസ്ഥരായ ജോസഫ്, സുജിത്ത്, ഹരീഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാകിയ പ്രതികളെ റിമാൻഡ് ചെയ്തു.