തുണി മടക്കി വയ്ക്കാൻ വൈകി; 10 വയസ്സുകാരിയെ കാലിൽ പിടിച്ച് തറയിലെറിഞ്ഞ പിതാവ് അറസ്റ്റിൽ

കുട്ടിയുടെ തോളെല്ലിന് കാര്യമായ പരുക്കേറ്റിട്ടുണ്ട്. കൊലപാതകശ്രമം, കുട്ടികൾക്ക് എതിരായ അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
10 വയസ്സുകാരിയെ കാലിൽ പിടിച്ച് തറയിലെറിഞ്ഞ പിതാവ് അറസ്റ്റിൽ
10 വയസ്സുകാരിയെ കാലിൽ പിടിച്ച് തറയിലെറിഞ്ഞ പിതാവ് അറസ്റ്റിൽ

കൊല്ലം: തുണി മടക്കി വയ്ക്കാൻ വൈകിയതിന്‍റെ പേരിൽ പത്തു വയസ്സുകാരിയെ അച്ഛൻ ക്രൂരമായി മർദിച്ചതായി പരാതി. കേരളപുരം സ്വദേശിയായ കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ തല പലതവണ കതകിൽ ഇടിച്ചതായും കാലിൽ പിടിച്ച് തറയിലേക്ക് എറിഞ്ഞതായും തോളിൽ ഇടിച്ചതായും കുട്ടി മൊഴി നൽകിയിട്ടുണ്ട്.

കുട്ടിയുടെ തോളെല്ലിന് കാര്യമായ പരുക്കേറ്റിട്ടുണ്ട്. കൊലപാതകശ്രമം, കുട്ടികൾക്ക് എതിരായ അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. സംഭവ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും. ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ വിചാരണ നേരിടുന്നുണ്ട്.

Trending

No stories found.

Latest News

No stories found.