അവിവാഹിതയായ മകൾ ഗർഭിണിയായി; അച്ഛൻ പുഴയിൽ മുക്കിക്കൊന്നു

18 കാരിയായ മകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തിൽ നിന്നുമാണ് ഗർഭിണിയായത്
father kill 18 year old daughter who got pregnant

അവിവാഹിതയായ മകൾ ഗർഭിണിയായി; അച്ഛൻ പുഴയിൽ മുക്കിക്കൊന്നു

Updated on

ന്യൂഡൽഹി: ഗർഭിണിയായ മകളെ കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ. അവിവാഹിതയായ മകൾ ഗർഭിണിയായതോടെ അപമാനം ഭയന്ന് അച്ഛൻ മകളെ നദിയിൽ മുക്കിക്കൊല്ലുകയായിരുന്നു. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നത്.

18 കാരിയായ മകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തിൽ നിന്നുമാണ് ഗർഭിണിയായത്. സംഭവത്തിൽ 52കാരനായ അച്ഛനും ബന്ധുവും അറസ്റ്റിലായി. ആഗ്രയിലെ ചമ്പൽ നദിയിൽ ജൂലൈ 31ആയിരുന്നു കൊലപാതകം.

ഗർഭിണിയായ മകളെ ചികിത്സയ്ക്കായി കൊണ്ടുപോവുന്നുവെന്ന പേരിലാണ് അച്ഛനും ബന്ധുവും ആഗ്രയിലേക്ക് കൊണ്ടു പോയി ബന്ധുവിന്‍റെ വീട്ടിൽ താമസിച്ച ശേഷം തൊട്ടടുത്ത ദിവസം നദിയിൽ മുക്കി കൊല്ലുകയായിരുന്നു. നദിക്കരയിൽ വച്ച് അച്ഛൻ മകളോട് വെള്ളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ആവശ്യപ്പെട്ടു. മകൾ വഴങ്ങാതെ വന്നതോടെയായിരുന്നു കൊലപാതകം.

മകൾ ആഗ്രയിൽ വെച്ച് മരിച്ചുവെന്നും അവിടെവെച്ചുതന്നെ മരണാനന്തര ചടങ്ങുകൾ നടത്തിയെന്നുമാണ് ഇയാൾ അയൽവാസികളോട് പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ അയൽവാസി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇതിനിടെ വെള്ളത്തിൽ മരിച്ച നിലയിലുള്ള മകളുടെ മൃതദേഹത്തിന്‍റെ കാലിൽ പിടിച്ച് ക്ഷമ യാചിക്കുന്ന 52കാരന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അച്ഛനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ കുറ്റം സമ്മതിച്ചു. അപമാനം ഭയന്നാണ് കൊലപാതകമെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com