നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ടു; 8 വയസുകാരിയെ അച്ഛന്‍ തലയ്ക്കിടിച്ച് കൊന്നു

കുട്ടിയുടെ അമ്മ 3 വർഷങ്ങൾക്കു മുന്‍പ് ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു
നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ടു; 8 വയസുകാരിയെ അച്ഛന്‍ തലയ്ക്കിടിച്ച് കൊന്നു
Updated on

ഇൻഡോർ: മധ്യപ്രദേശിൽ സ്വന്തം കുഞ്ഞിനെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന അച്ഛന്‍ അറസ്റ്റിൽ. നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് എട്ടുവയസുകാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മയക്കുമരുന്നിന് അടിമയായ 37 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിൽ ഇവരുടെ കുടുബം കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും മകൾ നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെടുന്നത് തന്നെ അലോസരപ്പെടുത്തിയെന്നും പ്രതി പറഞ്ഞു. ഈ പ്രശ്നത്തിൽ നിന്നും രക്ഷപ്പെടുന്നതിനാണ് താന്‍ മകളെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിന് മൊഴി നൽകിയെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് കുമാർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്‍ഡോറിൽ കഴിഞ്ഞ ശനിയാഴ്ച‍ രാത്രിയാണ് ഇയാൽ തന്‍റെ മകളെ കൊലപ്പെടുത്തുന്നത്. നിർമാണ പ്രവർത്തനം നടന്നു കൊണ്ടിരുന്ന ഒരു കെട്ടിടത്തിലെക്ക് മകളെ വിളിച്ചുകൊണ്ടു പോയാണ് കൃത്യം നിർവഹിച്ചത്.

വലിയ കല്ലുകളും ടൈലുകളും എടുത്ത് അത് വച്ച് ഇടിച്ചാണ് മകളെ കൊലപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ അമ്മ 3 വർഷങ്ങൾക്കു മുന്‍പ് ഇയാളെ ഉപേക്ഷിച്ച് പോയതാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com