ഷൂവിൽ ദ്വാരമുണ്ടാക്കി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താന്‍ ശ്രമം; ഒരാൾ പിടിയിൽ

ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
Symbolic image
Symbolic image
Updated on

കണ്ണൂർ: ഷൂവിൽ ദ്വാരമുണ്ടാക്കി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ക്യാമറയിൽ ചിത്രീകരിക്കാന്‍ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. കണ്ണൂർ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് ഈ "ഹൈടെക്ക്" സംഭവം നടന്നത്. കല്യാശ്ശേരി മാങ്ങാട് സ്വദേശി മുഹനാസ് (31) ആണ് ടൗൺ പൊലീസിന്‍റെ പിടിയിലായത്.

സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന സ്ഥാപനത്തിലെത്തി സ്ത്രീകളുടെ സമീപത്തുനിന്നും ഷൂവിൽ ഒളിപ്പിച്ച മൊബൈൽ ക്യാമറയിലൂടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. സംശയം തോന്നിയ സ്ഥാപനക ജീവനക്കാർ ചോദ്യം ചെയതപ്പോഴാണ് ഷൂസിൽ നിന്നും മൊബൈൽ പിടികൂടിയത്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഇയാൾക്കെതിരെ വസ്ത്ര സ്ഥാപനത്തിലെ മാനേജരുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com