പക വീട്ടാൻ അഞ്ച് വയസുകാരനെ തട്ടിക്കൊണ്ടു പോയി കൊന്നു; പ്രതി രക്ഷപ്പെട്ടു

ഡ്രൈവറുടെ വാടക വീട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
Five-year-old boy killed by driver revenge

പക വീട്ടാൻ അഞ്ച് വയസുകാരനെ തട്ടിക്കൊണ്ടു പോയി കൊന്നു; പ്രതി രക്ഷപ്പെട്ടു

Updated on

ന്യൂഡൽഹി: പ്രതികാരത്തിന്‍റെ പേരിൽ അഞ്ചു വയസുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഡൽഹിയിലെ നരേലയിലാണ് സംഭവം. കുട്ടിയുടെ അച്ഛന്‍റെ കീഴിൽ ജോലി ചെയ്തിരുന്ന ഡ്രൈവർ നിട്ടുവാണ് പ്രതി. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡ്രൈവറുടെ വാടക വീട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

കുട്ടിയുടെ അച്ഛന്‍റെ ട്രാൻസ്പോർട്ട് കമ്പനിയിലെ രണ്ട് ഡ്രൈവർമാരായ നിട്ടുവും വാസിമും തമ്മിൽ മദ്യലഹരിയിൽ വാക്കു തർക്കം ഉണ്ടായിരുന്നു. തുടർന്ന് നിട്ടു വാസിമിനെ മർദിച്ചു.

ഇക്കാര്യം അറിഞ്ഞ കുട്ടിയുടെ അച്ഛൻ നിട്ടുവിനെ ശകാരിക്കുകയും തല്ലുകയും ചെയ്തുവെന്ന് ഡിസിപി പറയുന്നു. പക വീട്ടുന്നതിനായി നിട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി വാടകവീട്ടിൽ വച്ച് കല്ലും കത്തിയും ഉപയോഗിച്ച് കൊല്ലുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com