ബാറിലെ തർക്കം: യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ 4 പേർ പിടിയിൽ

കഴിഞ്ഞദിവസം രാത്രി തങ്കളത്തിലുള്ള ബാറിലാണ് സംഭവം ഉണ്ടായത്.
Four held for murder attemt
ബാറിലെ തർക്കം: യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ 4 പേർ പിടിയിൽ
Updated on

കോതമംഗലം: ബാറിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ ,കോതമംഗലം കുത്തുകുഴി അയ്യങ്കാവ് പ്ലാച്ചേരി വീട്ടിൽ പ്രദീപ് (ബാബു 53), ഓണക്കൂർ പാലം ജംഗ്ഷൻ തച്ചപ്പിള്ളി വീട്ടിൽ ആഘോഷ് (36), ഓണക്കൂർ പാലം ജംഗ്ഷൻ മരങ്ങാട്ടിൽ വീട്ടിൽ ദേവസ്യ (34), പാലം ജംഗ്ഷൻ പ്ലാത്തോട്ടത്തിൽ ജോൺസൺ ജോയ് (39) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി തങ്കളത്തിലുള്ള ബാറിലാണ് സംഭവം ഉണ്ടായത്.

മദ്യപിച്ചതിന്‍റെ പണത്തെ സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയിലാണ്.

ഇൻസ്പെക്ടർ പി.റ്റി. ബിജോയ്, എസ് ഐ ആൽബിൻ സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com