

മഞ്ചേശ്വരത്ത് വെടിയുതിർത്ത് അക്രമിസംഘം; പ്രതികളെ തേടി പൊലീസ്
file image
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് പട്ടാപ്പകൽ കടയുടമയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും വെടിയുതിർക്കുകയും ചെയ്ത് അക്രമിസംഘം. മിയാപദവ് ബട്ടിപദവിൽ ആണ് സംഭവം. ദിവസങ്ങൾക്കു മുൻപ് പ്രദേശത്തെ കടയുടമയായ ശുഹൈബ് മൊയ്ൻ ഷേഖുമായി മച്ചംപാടി സ്വദേശി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു.
അതിന്‍റെ പ്രതികാരം തീർക്കുന്നതിനായി ഒരു സംഘം കാറിലെത്തി വെടിയുതിർക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സംഘമാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെടിയുതിർത്ത ശേഷം സംഘം കാറിൽ കയറി സ്ഥലം വിട്ടു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.